🌱
കവിതയിറങ്ങിപ്പോയ നാൾ ചായങ്ങളൊക്കെ തീർന്ന നാൾ ഒരാളിലേക്ക് മാത്രമായി ചുരുണ്ട നാൾ അന്നാണ്, ഞാനെന്റെ മരണത്തെ കണ്ടത്! മറ്റൊരു നാൾ ചിതറിയ സ്വത്വം പെറുക്കിയടുക്കി സ്വസ്നേഹം അതിലൂറ്റി സ്വാതന്ത്ര്യത്താൽ മൃതിയെ ജയിച്ച നാൾ സ്മൃതിയെയും ! അന്ന്, നിറയെ ചായങ്ങളായിരുന്നു കവിതകളും!