logic ഇല്ലാക്കഥ!
ട്യൂലിപ് പൂക്കളെ സ്വപ്നം കണ്ടിരുന്ന അയാളുടെ മണ്ണിൽ പക്ഷെ തളിർത്തത് ഒരു മുല്ലച്ചെടിയായിരുന്നു.ട്യൂലിപ്പിന് പൂക്കാൻ ചേർന്നതല്ലായിരുന്നു ആ പൂന്തോട്ടത്തിലെ മണ്ണ്. ഗതിയില്ലാത്തവന്റെ ചെടി! മുല്ല വളർന്നു.നിറയെ പൂമണം.അതിൽ മുങ്ങി, ചിലപ്പോ സ്വയം മറന്ന്ദിവസങ്ങൾ... വർഷങ്ങൾ അങ്ങ് പോയി. പതിയെ പതിയെ അയാളതിനെ മടുത്തു തുടങ്ങി.തന്റെ മണ്ണിൽ പൂക്കാത്ത, ഏതോ കാണാക്കാരയിൽ ഉള്ള ട്യൂലിപ് പൂക്കളുടെ ഭംഗി വീണ്ടും അയാളെ ശല്യപ്പെടുത്താൻ തുടങ്ങി. ഒരു ദിവസം ആ പൂപ്പാടം തേടി അയാൾ പോയി.തിരികെ വന്നില്ല. വേണ്ടാതായ മുല്ലച്ചെടി പൂത്തുകൊണ്ടേയിരുന്നു.വെള്ളമില്ലാ നേരത്തും അതിൽ വെള്ള പൂക്കൾ നിറഞ്ഞു നിന്നു.ആർക്ക് വേണ്ടി? ഒരിക്കൽ കാട്ആ പിടിച്ചു പോയ തോട്ടത്തിലേക്ക് അയാൾ വരുമെന്നു കരുതിയോ? നല്ല തമാശ! പൂവുകളാർക്കു വേണ്ടിയും പൂക്കാറില്ല മണ്ടന്മാരേ. അവർ അവർക്ക് വേണ്ടി മാത്രം പൂക്കുന്നു. അവർ 'തിരിച്ചറിവ് വന്ന മനുഷ്യരാണ്'! (This is not about flowers)